പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിയിച്ച് മൗനജാഥ സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടമുഖം ടൗണിലാണ് ദീപം തെളിയിച്ച് മൗന ജാഥ സംഘടിപ്പിച്ചത്. മൗന ജാഥയ്ക്ക് ശേഷം തീവ്രവാദ പ്രവർത്തനങ്ങളിൽ പ്രതിഷേധം അറിയിച്ചുകൊണ്ടും രാജ്യത്ത് സമാധാനവും ശാന്തിയും നിലനിൽക്കുവാൻ ഓരോരുത്തരുടെയും പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുമുള്ള പ്രതിജ്ഞയും നടന്നു. പടമുഖം ടൗണിൽ നടന്ന പരിപാടികൾ മുൻ ഡിസിസി ജനറൽ സെക്രട്ടറി വിജയകുമാർ മറ്റക്കര ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്സ് വാത്തിക്കുടി മണ്ഡലം പ്രസിഡണ്ട് സാജു കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡണ്ട് ജോസ്മി ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ ബി സെൽവം , അഡ്വ. കെ കെ മനോജ് മറ്റ് നേതാക്കളായ അവരാച്ചൻ മൂത്താരി മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റെജിമോൾറെജി, അനിൽ ബാലകൃഷ്ണൻ, തോമസ് അരയത്തിനാൽ വിനോദ് ജോസഫ് ബുഷ് മോൻ കണ്ണംചിറ , ജോബി വയലിൽ, ടോമി തെങ്ങും പിള്ളിൽ മിനിസാബു ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.