നാരങ്ങാനത്ത് അടിയന്തര പ്രാധാന്യത്തോടെ ജോയിൻ്റ് വെരിഫിക്കേഷൻ നടത്തണമെന്ന് ഡീൻ കുര്യാക്കോസ് MP ജില്ലാ വികസന സമിതിയിൽ ആവശ്യപ്പെട്ടു

Apr 26, 2025 - 15:59
Apr 26, 2025 - 16:49
 0
നാരങ്ങാനത്ത് അടിയന്തര പ്രാധാന്യത്തോടെ ജോയിൻ്റ് വെരിഫിക്കേഷൻ നടത്തണമെന്ന് ഡീൻ കുര്യാക്കോസ് MP ജില്ലാ വികസന സമിതിയിൽ ആവശ്യപ്പെട്ടു
This is the title of the web page

നാരങ്ങാനത്ത് അടിയന്തിര പ്രാധാന്യത്തോടെ ജോയിൻ്റ് വേരിഫിക്കേഷൻ നടത്തണമെന്ന് ഡീൻ കുര്യാക്കോസ് MP ജില്ലാ വികസന സമിതിയിൽ ആവശ്യപ്പെട്ടു. വനം വകുപ്പ്, കൈവശഭൂമി വനം ഭൂമിയാക്കാൻ നടത്തുന്ന ആസൂത്രിത ശ്രമത്തിൻ്റെ ഭാഗമാണ് കുരിശു പിഴുത് അതിക്രമം നടത്തിയത്.2016ലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൻ്റെ മിനുട്സ് രേഖയനുസരിച്ച് നാരങ്ങാനം ഉൾപ്പടെയുളള പ്രദേശങ്ങൾ നേരത്തെ ജോയിൻ്റ് വേരിഫിക്കേഷൻ നടക്കാത്തതും, എന്നാൽ പട്ടയം അനുവദിക്കുന്നതിനായി വെരിഫിക്കേഷൻ നടക്കപ്പെടേണ്ടതുമായ ഭൂമിയാണ്..

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

2020ലെ റവന്യൂ ഉത്തരവ് അനുസരിച്ച് ജണ്ടക്ക് പുറത്തുള്ള കൈവശ അവകാശമുളള ഭൂമിക്ക് പട്ടയം അനുവദിക്കാവുന്നതാണ്.1983ൽ വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തപ്പെടേണ്ട സ്ഥലങ്ങളെ സംബന്ധിച്ച് ധാരണയായ മേഖലകളിൽ നാരങ്ങാനം മേഖലയും ഉൾപ്പെട്ടിട്ടുള്ളതാണ്'. ഈ ആധികാരികമായ സർക്കാർ രേഖകൾ എല്ലാം നിലനിൽക്കെയാണ് വനംവകുപ്പ് എല്ലാ അതിക്രമങ്ങളും ചെയ്തിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 യാതൊരു മുന്നറിയിപ്പുമില്ലാതെ, തങ്ങൾക്ക് യാതൊരു അവകാശവുമില്ലാത്ത ഭൂമിയിലാണ് ,യാതൊരു നടപടിക്രമവും പാലിക്കാതെ അതിക്രമം കാണിച്ചത്.ഇവർക്കെതിരെ നടപടി സ്വീകരിക്കണം. 1930 ലെ BTR രേഖ വച്ച് കൊണ്ട് വനം വകുപ്പിന് അനുകൂലമായി റിപ്പോർട്ട് എഴുതിയ റവന്യൂ ഉദ്യോഗസ്ഥനെതിരെയും നടപടി വേണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അതോടൊപ്പം, തമിഴ്നാട് വനം വകുപ്പ് മറയൂർ ചിന്നാറിലേക്ക് പ്രവേശിക്കുന്നവർക്ക് ടോൾ ഏർപ്പെടുത്തുന്ന നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെടണമെന്നും ജില്ലാ വികസന സമിതിയിൽ പ്രശ്നം അവതരിപ്പിച്ചു.അന്തർ സംസ്ഥാന പാതയിൽ ആണ് വനം വകുപ്പ് 'ടോൾ പിരിക്കുന്നത്.പൊതുമരാമത്ത് റോഡിൽ വനം വകുപ്പിന് നികുതി ഏർപ്പെടുത്താൻ അധികാരമില്ല. ഇക്കാര്യം ചൂണ്ടി കാണിച്ച് തമിഴ്നാടിന് കത്ത് നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow