കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് പിന്തുണ നൽകുന്നതിനായി ബി.ആർ സി കട്ടപ്പനയുടെ നേതൃത്വത്തിൽ സബ് ജില്ലാ പരിധിയിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ടാലന്റ് ലാബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

Apr 22, 2025 - 16:30
 0

This is the title of the web page

 കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് പിന്തുണ നല്കുന്നതിനായി ബി.ആർ സി കട്ടപ്പനയുടെ നേതൃത്വത്തിൽ സബ് ജില്ലാ പരിധിയിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നല്കുന്ന ടാലന്റ് ലാബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചിത്രരചന, വയലിൻ, നാടൻപാട്ട് ,ശാസ്ത്രീയ സംഗീതം, പ്രവർത്തി പരിചയം എന്നീ മേഖലകളിൽ സൗജന്യ അവധിക്കാല പരിശീലനം നല്കുന്നു.   

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ബി.ആർ.സി ബ്ലോക്ക്‌ പ്രേഗ്രാം ഓഫീസർ  ഷാജി മോൻ കെ. ആർ യോഗത്തിന് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉത്ഘാടനം സാംസ്‌കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ സൂര്യലാൽ എസ് നിർവ്വഹിച്ചു. ഏപ്രിൽ 22 മുതൽ മെയ്‌ 3 വരെ ആണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.യോഗത്തിൽ തങ്കമണി pv,സുരേന്ദ്രൻ പി എൻ, എയ്ജൽ ദാസ് എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow