കട്ടപ്പന നഗരസഭ നഗര ജനകീയ ആരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

Apr 22, 2025 - 15:52
 0
കട്ടപ്പന നഗരസഭ നഗര ജനകീയ ആരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
This is the title of the web page

കട്ടപ്പന പാറക്കടവ് റോഡിൽ പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. നഗരപ്രദേശങ്ങളിലെ സമഗ്ര പ്രാഥമിക ആരോഗ്യ പരീക്ഷ ഉറപ്പാക്കുക ആരോഗ്യ സേവനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക തുടങ്ങിയവ ലക്ഷ്യം വെച്ചുകൊണ്ടാണ് കേന്ദ്രം പ്രവർത്തന ആരംഭിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്നാണ് ക്യാൻസർ രോഗ നിർണയ കേന്ദ്രം,നഗര ജനകീയ ആരോഗ്യ കേന്ദ്രം, ദന്തൽ ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം മാറ്റിവെച്ചത്.  കേന്ദ്രത്തിൽ ഡോക്ടറും അനുബന്ധ സേവനങ്ങളും സാമഗ്രികളും എല്ലാം പ്രവർത്തനസജ്ജമായതോടെയാണ് പ്രവർത്തനം ആരംഭിച്ചത് . മെയ് മാസം ആദ്യവാരത്തോടുകൂടി ഉദ്ഘാടനങ്ങൾ നടത്തുവാനാണ് നഗരസഭയുടെ തീരുമാനം.

ഹൈറേഞ്ചിൽ ആദ്യമായിട്ടാണ് ക്യാൻസർ രോഗനിർണയ കേന്ദ്രം ആരംഭിക്കുന്നത്. ക്യാൻസർ രോഗ നിർണയം ചികിത്സ എന്നിവയ്ക്ക് അടക്കം കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ കാൽവയ്പ് എന്നോണമാണ് കേന്ദ്രം ആരംഭിക്കുന്നത്. നഗരസഭയ്ക്ക് കീഴിലെ ആരോഗ്യരംഗത്ത് ഉണ്ടായിരിക്കുന്ന മികച്ച വികസനങ്ങളിൽ ഒന്നാണിത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ദന്തൽ ചികിത്സാരംഗത്ത് കേന്ദ്രസർക്കാർ സഹകരണത്തോടെ നഗരസഭയുടെ നിയന്ത്രണത്തിലാണ് സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക് ആരംഭിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സേവനവും ചികിത്സയും ആധുനിക സഞ്ചീരണങ്ങളും ഇവിടെയുണ്ട്. പൊതുജനങ്ങൾക്ക് സൗജന്യമായിട്ടാണ് ചികിത്സ ലഭ്യമാക്കുന്നത്. ഒരു കോടി രൂപ ചെലവഴിച്ചാണ് 3 കേന്ദ്രങ്ങളും ആരംഭിച്ചിരിക്കുന്നത്..

ഇതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായവും ആരോഗ്യവകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രത്യേക പരിഗണനയും ലഭിച്ചതോടെയാണ് 3 കേന്ദ്രങ്ങളും ഒരിടത്ത് പ്രവർത്തനമാരംഭിക്കാൻ സാധിച്ചത്. ഉദ്ഘാടന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ബീനാറ്റോമി, വൈസ് ചെയർമാൻ കെ ജെ ബെന്നി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഉമാദേവി എം ആർ , ഡോക്ടർ വി കെ പ്രശാന്ത് , ഡോ.പി ജിഷാന്ത്‌,ജോയ് വെട്ടിക്കുഴി, സിബി പാറപ്പായി, ലീലാമ ബേബി, ഐബി മോൾ രാജൻ, തങ്കച്ചൻ പുരയിടം , ജോയ് ആനിത്തോട്ടം, ഷമേജ് കെ ജോർജ്, ജെസ്സി ബെന്നി , ജൂലി റോയ്, സിസ്റ്റർ സ്മിതാ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow