അവധിക്കാലത്ത് കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്

ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിലാണ് കുട്ടികൾക്കായി സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാംപ് നടന്നു വരുന്നത്.അവധിക്കാലം കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിക്കുവാനും, ലഹരി യിൽ നിന്നും അമിത മൊബൈൽ ഉപയോഗത്തിൽ നിന്നും കുട്ടികളെ പിന്തിരിപ്പിച്ച് മാനസികവും ശാരീരികവും ആയ വളർച്ചക്ക് വേണ്ടിയാണ് ക്യാംപ് നടത്തുന്നത്.
ഏപ്രിൽ ഏഴിന് ആരംഭിച്ച ക്യാംപ് മെയ് മുപ്പതിന് സമാപിക്കും ആൺകുട്ടികളും പെൺകുട്ടികളും ആയി 120 പേരാണ് 9.30 മുതൽ 11.30 വരെ നാക്കുന്ന ക്യാംപിൽ പങ്കെടുക്കന്നത്.അംഗീകാരമുള്ള ക്ലബ്ബുകളിൽ നിന്നായി വിദഗ്ദരായ പരിശീലകരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.പരിശീലനത്തിൽ മികവ് തെളിയിക്കുന്ന കുട്ടികളെ ജില്ലാ - സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കാനാണ് സ്കൂളിൻ്റെ തീരുമാനം എന്ന് ഹെഡ്മ്സ്ട്രസ് ഹെമിക് ടോം പറഞ്ഞു.