കാഞ്ചിയാർ പഞ്ചായത്ത്, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം, വനിതാ ശിശുവികസന വകുപ്പ് - ICDS കട്ടപ്പന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പള്ളിക്കവല സാംസ്ക്കാരികനിലയത്തിൽ വെച്ച് പോഷക പക്വട-2025 സംഘടിപ്പിച്ചു

കാഞ്ചിയാർ പഞ്ചായത്ത്, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം, വനിതാ ശിശുവികസന വകുപ്പ് - ICDS കട്ടപ്പന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പള്ളിക്കവല സാംസ്ക്കാരികനിലയത്തിൽ വെച്ച് പോഷക പക്വട-2025 സംഘടിപ്പിച്ചു.കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് അനീമിയ സ്ക്രീനിംഗും പോഷകാഹാരം, വ്യക്തിശുചിത്വം, ജലജന്യരോഗങ്ങൾ, കൊതുകു ജന്യരോഗങ്ങൾ, ഡ്രൈഡേ ദിനാചരണം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
▪️പ്രോഗ്രാം ഗ്രാമപഞ്ചായത്ത് പ്രസി .ശ്രീ സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.▪️ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ശ്രീമതി ബിന്ദു മധുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.▪️പ്രോഗ്രാമിന് ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ്മ, PHN ശോഭ പി.ആർ, ICDS സൂപ്പർവൈസർ സ്നേഹ സേവ്യർ, JHI അനീഷ് ജോസഫ് , എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
▪️MLSP ജൂബിലി പോൾ പോഷകാഹാരം വ്യക്തിശുചിത്വം എന്ന വിഷയത്തിലും, JHIമാരായ അനീഷ് ജോസഫ്, വിജിത V.S, നിഖിത പി. സുനിൽ എന്നിവവർ കൊതുകു ജന്യരോഗങ്ങൾ ഡ്രൈഡേ ദിനാചരണം ജലജന്യ രോഗങ്ങൾ എന്നീ വിഷയങ്ങളിലും ക്ലാസ്സ് നടത്തി.▪️MLSP മാരായ സുമി മനോഹരൻ, ആഷ്ലി , ജസ്ന , നിത്യ എന്നിവർ സ്ക്രീനിംഗ് പരിപാടിക്ക് നേതൃത്വം നൽകി.
▪️മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലും, സ്ഥാപനങ്ങളിലും ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും, ജലജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾ, മഴവെള്ള ക്കൊയ്ത്ത് എന്നിവ നടത്തണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസി. ശ്രീ സുരേഷ് കുഴിക്കാട്ട്, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ്മ എന്നിവർ അറിയിച്ചു.