ഫ്രാൻസിസ് മാർപാപ്പയുടെ കൈവെപ്പിലൂടെ അനുഗ്രഹം നേടാൻ കഴിഞ്ഞതിൻ്റെ സന്തോഷം പങ്കുവെക്കുകയാണ് കട്ടപ്പന വാഴവര സ്വദേശിയായ അഞ്ച് വയസുകാരൻ.വാഴവര പീടിയേക്കൽ എസ്താനിയോ വി എയ്ഡ്ൻ ആണ് ഈ അപൂർവ്വ ഭാഗ്യം ലഭിച്ചത്.ബഹറിനിൽ മാർപാപ്പ സന്ദർശനം നടത്തിയ സമയത്താണ് ഈ അപൂർവ്വ അവസരം ഈ കൊച്ചു മിടുക്കനെ തേടിയെത്തിയത്.