കാഞ്ചിയാർ ലബ്ബക്കട ബൈപാസ് റോഡിൽ ചേലമരം കടപുഴകി വീണു
കാഞ്ചിയാർ ലബ്ബക്കട ബൈപാസ് റോഡിൽ ചേലമരം കടപുഴകി വീണു.രാവിലെ ഒൻപതരയോടെ വീശിയടച്ച കാറ്റിലാണ് മരം നിലംപൊത്തിയത്. ഒരു വൈദ്യുതി പോസ്റ്റ് ഒടിയുകയും ചെയ്തു. കട്ടപ്പനയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മരംമുറിച്ച് മാറ്റിയത്.

