കട്ടപ്പന 2794-ാം എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ വിഷുദിന ആഘോഷ പരിപാടികളും വിഷുക്കണി സമർപ്പണവും വിഷു കൈനീട്ടം നൽകലും നടന്നു

കട്ടപ്പന 2794-ാം എൻഎസ്എസ് കരയോഗത്തിന് നേതൃത്വത്തിൽ വിപുലമായ രീതിയിലാണ് വിഷുദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത് സമൃദ്ധിയുടെയും നന്മയുടെയും ആഘോഷമായ വിഷു ഏവരും കുടുംബ അംഗങ്ങളോട് ഒത്ത് വീട്ടിൽ ആഘോഷിക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിഷുവിന് ഒരു ദിവസം മുൻപയാണ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
വിഷുക്കണി സമർപ്പണവുംവിഷു കൈനീട്ടം നൽകലും നടന്നുഎൻഎസ്എസ് കരയോഗ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടികൾ കരയോഗം പ്രസിഡൻറ് കെ വി വിശ്വനാഥൻ വണ്ടാനത്ത് ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ശശികുമാർ മുല്ലക്കൽവിഷു സന്ദേശം നൽകി വനിതാ സമാജം പ്രസിഡണ്ട് മീനാക്ഷി അമ്മ ആനിവേലിൽ എൻഎസ്എസ് വനിതാ യൂണിയൻ സെക്രട്ടറി ഉഷബാലൻ വൈസ് പ്രസിഡൻറ് അജിത്ത് മുരളീധരൻ. ഭരണസമിതി അംഗങ്ങളായ നാരായണൻ നായർ തൈപ്പറമ്പിൽശ്രീകുമാർ പുത്തേടത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു