4 മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പോബ്സ് എസ്റ്റേറ്റ് മാനേജ്മെന്റിനെതിരെ തൊഴിലാളികൾ പന്തം കൊളുത്തി സമരം സംഘടിപ്പിച്ചു
വണ്ടിപ്പെരിയാർ ഗ്രാമ്പി എസ്റ്റേറ്റിൽ നടന്ന സമരം ഐ എൻ റ്റി യു സി പീരുമേട് റീജണൽ കമ്മറ്റി പ്രസിഡന്റ് കെ എ സിദ്ദിഖ് ഉത്ഘാടനം ചെയ്തു. തൊഴിലാളി വർഗ്ഗ പാർട്ടി ഭരിക്കുന്ന സംസ്ഥാന സർക്കാരും തൊഴിലാളി പാർട്ടി നേതാവായ പീരുമേട് എം എൽ എ യും പോബ്സ് എസ്റ്റേറ്റ് മാനേജ്മെന്റിന് ഒത്താശ ചെയ്യുകയാണെന്ന് സമരം ഉത്ഘാടനം ചെയ്തു കൊണ്ട് കെ എ സിദ്ദിഖ് പറഞ്ഞു.
ആർ ബി റ്റി കമ്പനി പീരുമേട്ടിലെ തേയില തോട്ടങ്ങൾ ഉപേക്ഷിച്ചു പോയ സാഹചര്യത്തിൽ പോബ്സ് കമ്പനി തോട്ടങ്ങൾ ഏറ്റെടുത്ത തോടു കൂടി ഏറെ പ്രതീക്ഷയിലായിരുന്നു തോട്ടം തൊഴിലാളികൾ. എന്നാൽ ശമ്പളം ലഭിക്കാതെ 2 മാസം കൂടി പിന്നിടുമ്പോൾ പട്ടിണിയിലാണ് ഇവർ. ഈ സാഹചര്യത്തിലാണ് INTUC ,KPW യൂണിയനുകളുടെ നേതൃത്വത്തിൽ പോബ്സ് എസ്റ്റേറ്റ് വക വിവിധ തേയില തോട്ടങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
വണ്ടിപ്പെരിയാർ ഗ്രാമ്പി എ സ്റ്റേറ്റിൽ നടന്ന പന്തം കൊളുത്തി പ്രതിഷേധ സമരത്തിൽ പട്ടിണിയുടെ മുദ്രാവാക്യമാണുയർന്നത്.യൂണിയൻ ഭാരവാഹികളായ പ്രേം കുമാർ,ടെൻസിംഗ്, രാജൻ, മുത്തുകുമാർ തുടങ്ങിയവർ സമര പരിപാടികൾക്ക് നേതൃത്വം നൽകി.KPW യൂണിയന്റെ നേതൃത്വത്തിൽ പശു മല എസ്റ്റേറ്റിൽ നടന്ന സമര പരിപാടികൾക്ക് നേതാക്കളായ രാജൻ കൊഴുവൻ മാക്കൽ, പി റ്റി വർഗ്ഗീസ്, എൻ മഹേഷ്,ഷാൻ അരുവി പ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.






