ജൂനിയർ ചേമ്പർ ഓഫ് ഇൻറർനാഷണൽ ഇരട്ടയാർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സദസ്സ് ഇരട്ടയാറിൽ സംഘടിപ്പിച്ചു

ജെ സി ഐ ഇരട്ടയാർ പ്രസിഡൻ്റ് സിജോ ഇലന്തൂർ അധ്യക്ഷത വഹിച്ച സദസ്സ് കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ ടി സി മുരുകൻ ഉദ്ഘാടനം ചെയ്തു. വരുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ തുടക്കമായാണ് സദസ്സ് സംഘടിപ്പിച്ചത്. കലാകായിക രചനാ മത്സരങ്ങളിലൂടെയും ബോധവൽക്കരണ പരിപാടികളിലൂടെയും വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് സംഘാടകർ പറഞ്ഞു.
വിമുക്തി മോഡൽ ഓഫീസർ സാബുമോൻ എം സി മുഖ്യപ്രഭാഷണം നടത്തി. സദസ്സിൽ ലഹരിവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് ഇരട്ടയാർ ഗ്രമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് റെജി ഇലിപ്പുലിക്കാട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരട്ടയാർ യൂണിറ്റ് പ്രസിഡണ്ട് സജി അയ്യനാകുഴി, ഇരട്ടയാർ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം വി ,
ജെസിഐ കട്ടപ്പന പ്രസിഡൻ്റ് അനൂപ് തോമസ് ജെ സി ഐ അംഗങ്ങളായ കിരൺ ജോർജ് തോമസ്, സെസിൽ ജോസ്, ജോസ്ന ജോബിൻ, വിദ്യാർത്ഥി പ്രതിനിധി അൽസാ മരിയ ജോർജ്, എന്നിവർ സംസാരിച്ചു പരിപാടികൾക്ക് ചാപ്റ്റർ സെക്രട്ടറി ജോയൽ ജോസ്, ജോസ്, ജിഷ് ജോൺ, അലൻ മനോജ്, റ്റോണി ചാക്കോ , ആദർശ് മാത്യു, ആനന്ദ് തോമസ്, ദീപക് ജോസഫ്, സുധീഷ് പാലക്കുഴ എലിസബത്ത് മരിയ സിബി, ഡോൺ സിജി, നന്ദികേഷ് കെ.ആർ എന്നിവർ നേതൃത്വം നൽകി.