ശശിധരൻ കർത്തയുടെ കരിമണൽ കടത്തിന് കുട പിടിച്ചത് മുഖ്യമന്ത്രി എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ

Apr 13, 2025 - 11:06
 0
ശശിധരൻ കർത്തയുടെ കരിമണൽ കടത്തിന് കുട പിടിച്ചത് മുഖ്യമന്ത്രി എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ
This is the title of the web page

 മാസപ്പടി വിഷയത്തിൽ മക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി പിണറായി വിജയനെ വിലങ്ങ് വെക്കൽ സമരം നടത്തി. കട്ടപ്പനയിൽ നടന്ന പ്രകടനത്തിൽ പിണറായി വിജയന്റെ മുഖംമൂടിയണിഞ്ഞ വേഷധാരിക്ക് വിലങ്ങ് വെച്ച് നടത്തിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ആറാട്ടുപുഴ ഉൾപ്പെടെയുള്ള കരിമണൽ ശേഖരമുള്ള സ്ഥലങ്ങളിൽ നിന്നും രഹസ്യമായി കരിമണൽ കടത്തുന്നതിന് സിഎംആർഎൽ ന് ഒത്താശ ചെയ്തത് പിണറായി വിജയനാണ്.അതിനുള്ള പ്രതിഫലമായാണ് എക്സാലോജിക്ക് എന്ന വീണ വിജയൻറെ കമ്പനിക്ക് ഒരു കോടി എഴുപതിരണ്ട് ലക്ഷം രൂപ ലഭിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

യഥാർത്ഥ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻ്റ് മുകേഷ് മോഹൻ മുഖ്യപ്രഭാഷണം നടത്തി.

 സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ .ജോൺ,നിഹാൽ ഷിഹബുതിൻ , അഡ്വ.ജോമോൺ പി.ജെ, അഡ്വ .മോബിൻ മാത്യു, ഷിൻസ് ഏലിയാസ്, അസൈൻ പള്ളിമുക്ക്, നേതാക്കളായ ജിതിൻ തോമസ് ഉപ്പുമാക്കൽ,ശാരി ബിനു ശങ്കർ, മനോജ് രാജൻ ,ഷാനു ഷാഹുൽ, മനു സി. എൽ, ആൽബിൻ മണ്ണഞ്ചേരിൽ, ആനന്ദ് തോമസ്, തോമസ് മൈക്കിൾ, സിജു ചക്കു മൂട്ടിൽ, പ്രശാന്ത് രാജു, അലൻ സി മനോജ്, എ.എം സന്തോഷ് എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow