മരിയാപുരം സെൻ്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനവും, സയൻസ് ബാച്ച് സ്റ്റാഫ് ഫിക്സേഷൻ , എൻ.സി.സി യൂണിറ്റ് എന്നിവയുടെ ഉത്ഘാടനവും നടന്നു

മരിയാപുരം സെൻ്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനവും, സയൻസ് ബാച്ച് സ്റ്റാഫ് ഫിക്സേഷൻ , എൻ.സി.സി യൂണിറ്റ് എന്നിവയുടെ ഉത്ഘാടനവും നടന്നു. വിവിധ പദ്ധതികളുടെ ഉത്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി വിദ്യാഭ്യാസ മേഖലയിൽ ജില്ലയിൽ തന്നെ എറെ മികവ് പുലർത്തുന്ന മരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.
സ്കൂൾ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു.ഇടുക്കി രൂപതാ മെത്രാൻ മാർ . ജോൺ നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച് ജൂബിലി സ്മാരക ദീപം തെളിയിച്ചു. ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ്, വികാരി ജനറാൾമാരായ,ഫാ: എബ്രഹാം പുറയാറ്റ്,
ഫാ: ജോസ് കരിവേലിക്കൽ. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോയി, സ്കൂൾ മാനേജർ ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ പ്രിൻസിപ്പാൾ സിബിച്ചൻ തോമസ്, ബ്ലോക്ക് പഞ്ചായത് അംഗം ഡിറ്റാജ് ജോസഫ്, മറ്റ് ജനപ്രതിനിധികൾ പി റ്റി എ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു. വിവിധ മേഖലയിൽ മികവു പുലർത്തിയവരെ സമ്മേളനത്തിൽ അനുമോദിച്ചു.