കട്ടപ്പന നഗരസഭ കൊച്ചുതോവാള -പൂവേഴ്സ് മൗണ്ട് റോഡിന്റെ നവീകരണം പൂർത്തിയാക്കി തുറന്നു നൽകി

Apr 11, 2025 - 16:26
 0
കട്ടപ്പന നഗരസഭ  കൊച്ചുതോവാള -പൂവേഴ്സ് മൗണ്ട് റോഡിന്റെ നവീകരണം പൂർത്തിയാക്കി തുറന്നു നൽകി
This is the title of the web page

 കട്ടപ്പന നഗരസഭ 2023- 24, 2024 -25 വാർഷിക പദ്ധതികളിൽ ആയി 2 ഘട്ടമായി പൂർത്തീകരിച്ച റോഡ് പൊതുജനങ്ങൾക്ക് തുറന്നു നൽകി. 11 ലക്ഷവും 7 ലക്ഷം രൂപയും ഉപയോഗിച്ച് രണ്ട് ഭാഗങ്ങളിലായിട്ടാണ് നവീകരണം നടത്തിയത്. ഗതാഗതയോഗ്യമായ റോഡിന്റെ ഉദ്ഘാടനംവാർഡ് കൗൺസിലർ സിബി പാറപ്പായി നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 റോഡിന്റെ 128 മീറ്റർ ദുർഘടമായികിടക്കുകയാണ്.അതിനായി ഈ വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ അനുവദിച്ചു. അടുത്തമാസം തന്നെ നിർമ്മാണ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം മേഖല യിലെ കുടിവെള്ള പദ്ധതിക്കായി 4 ലക്ഷം രൂപ അനുവദിച്ചു.മോട്ടോറും പൈപ്പുകളും ഇറക്കി ഉടൻതന്നെ പദ്ധതി നടപ്പിലാക്കുമെന്നും സിബി പാറപ്പായി വ്യക്തമാക്കി. കൊച്ചുതോവാള പൂവേഴ്സ് മൗണ്ട് റോഡ് നാളുകളായി തകർന്നു കിടക്കുകയായിരുന്നു .

 മിച്ചമുള്ള 128 മീറ്റർ കൂടി പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ നാളുകളായിട്ടുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. റോഡിന്റെ ഉദ്ഘാടന യോഗത്തിന് ജോസ് ഏത്തയ്ക്കാട്ട്, അനിൽകുമാർ മങ്ങാട്ട് കാവിൽ , രതീഷ്ഒരുപ്പക്കാട്ട്, ഓമന വാഴയിൽ, മനോജ് ഇല്ലിമൂട്ടിൽ, മനോജ് തുണ്ടത്തിൽ, ജേക്കബ് ഊര്യകുന്നത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow