കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയുടെ 43 മത് വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

Apr 11, 2025 - 15:57
 0
കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയുടെ 43 മത് വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി
This is the title of the web page

1982 ഏപ്രിൽ 11 ന് പ്രവർത്തനമാരംഭിച്ച അമ്പല ക്കവല നാഷണൽ ലൈബ്രറിയുടെ 43- മത് വാർഷിക ആഘോഷമാണ് ലൈബ്രറി ഹാളിൽ നടന്നത്.ഇന്ന് 1000 കണക്കിന് പുസ്തകമുള്ള ജില്ലയിൽ അറിയപ്പെടുന്ന വായനശാലകളിൽ ഒന്നാണ് അമ്പല ക്കവല നാഷണൽ ലൈബ്രറി.വാർഷിക ആഘോഷം കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ലൈബ്രറി പ്രസിഡൻ്റ് പി.സി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.ഇടുക്കി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സിബി പാറപ്പായി മുഖ്യപ്രഭാഷണം നടത്തി.കട്ടപ്പന പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് ജോയി ആനിത്തോട്ടം, നഗരസഭ കൗൺസിലർമാരായ സോണിയ ജെയ്ബി, പി.ജെ ജോൺ,ലൈബ്രറി സെക്രട്ടറി റ്റി.ബി ശശി, കലാസാഹിത്യ വേദി പ്രസിഡൻ്റ് തോമസ് ജോസഫ്, ലീലാമ്മ ജോസഫ്, സംഗീത് സാബു, പി.ഡി തോമസ്, ശിൽപ ജയേഷ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow