തെരഞ്ഞെടുപ്പിനു മുന്നേ ഓരോ വാർഡുകളെയും പ്രവർത്തകരെയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കടമാക്കുഴിയിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കട്ടപ്പന കടമാക്കുഴി വാർഡഡിൽ മഹാൽമാ ഗാന്ധി കുടുംബ സംഗമം നടന്നു. ഗാന്ധിയൻ ചിന്തകൾക്കും, ദർശനങ്ങൾക്കും പ്രചാരം നൽകുവാനും, വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുന്നതിനും വേണ്ടിയാണ് കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. കുടുംബ സംഗമം ചാണ്ടി ഉമ്മൻ എം എൽ എ ഉൽഘാടനം ചെയ്തു.
വാർഡ് തലം മുതൽ മികച്ച വിജയം നേടി ഉമ്മൻചാണ്ടിയെ പോലൊരു മുഖ്യമന്ത്രിയെ കേരളത്തിൽ കൊണ്ടുവരേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ മുതിർന്ന പ്രവർത്തകരെയും, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു. വാർഡ് പ്രസിഡണ്ട് സാബു കുര്യൻ അധ്യക്ഷത വഹിച്ചു.
യൂ ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി കെ പി സി സി സെക്രട്ടറി തോമസ് രാജൻ, നേതാക്കളായ ജോണി കുളംപള്ളി, അഡ്വ: കെ ജെ ബെന്നി, അഡ്വ: സിറിയക് തോമസ്, ബീന ടോമി, മനോജ് മുരളി ജോയി പോരുന്നോലി ജോസ് മൂത്തനാട്ട്, ഷാജി വെള്ളംമാക്കൽ, ബാബു പുളിക്കൽ, പി എസ് മേരിദാസൻ, ബിജു പുന്നോലി, തുടങ്ങിയവർ പങ്കെടുത്തു.






