മുല്ലപ്പെരിയാർ അണക്കെട്ട് കേന്ദ്ര ജലകമ്മിഷൻ ചെയർമാൻ ഡോ. മുകേഷ് കുമാർ സിൻഹ സന്ദർശിച്ചു

മുല്ലപ്പെരിയാർ അണക്കെട്ട് കേന്ദ്ര ജലകമ്മിഷൻ ചെയർമാൻ ഡോ. മുകേഷ് കുമാർ സിൻഹ സന്ദർശിച്ചു. പ്രധാന അണക്കെട്ട്, ബേബി ഡാം എന്നിവിടങ്ങളിൽ പരിശോധന നടത്തി. കേരള-തമിഴ്നാട് ജലവിഭവ ഉദ്യോഗസ്ഥരും പങ്കെടുത്തു.തേക്കടിയിൽനിന്ന് ബോട്ട് മാർഗം അണക്കെട്ടിൽ എത്തിയ ചെയർമാൻ പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി, സ്പിൽവേ എന്നിവിടങ്ങളിൽ പരിശോധന നടത്തി.
113.9 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ 493 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തുമ്പോൾ തമിഴ്നാട് 105 ഘനയടി വെള്ളം കൊണ്ടുപോകുന്നു. കഴിഞ്ഞ ദിവസം ലഭിച്ച വേനൽ മഴയാണ് നേരിയ തോതിൽ ജലനിരപ്പ് ഉയർത്തിയത്.കേന്ദ്ര ജലക്കമ്മിഷൻ ചെയർമാനോടൊപ്പം കേന്ദ്രത്തിലെയും തമിഴ്നാട്ടിലെയും ജലകമ്മിഷൻ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.