ഇന്ത്യൻ നാഷണൽ കോൺഗ്രസ് നരിയംപാറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

മഹാത്മാഗാന്ധിയെ തമസ്‌കരിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ ഗാന്ധിയൻ ദർശനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെപിസിസിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചത്. കെ പി സി സി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡന്റ് സജിമോൾ ഷാജി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി . ഡിസിസി സെക്രട്ടറി അഡ്വക്കേറ്റ് കെ ജെ ബെന്നി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ നേതാക്കളായ ബീന ടോമി, , മനോജ് മുരളി , ലീലാമ്മ ബേബി, സിബി പാറപ്പായി , ജോസ് അഗസ്റ്റിൻ,എബ്രഹാം ജോസഫ്, കെ യു ജോസഫ് എന്നിവർ സംസാരിച്ചു .