മാലിന്യമുക്തം നവകേരളം ക്യാമ്പയ്നിൽ നേട്ടങ്ങൾ വാരിക്കോരി കട്ടപ്പന നഗരസഭ

Apr 9, 2025 - 18:02
 0
മാലിന്യമുക്തം നവകേരളം ക്യാമ്പയ്നിൽ നേട്ടങ്ങൾ വാരിക്കോരി കട്ടപ്പന നഗരസഭ
This is the title of the web page

2015 ജനുവരി 14ന് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം കട്ടപ്പനയെ നഗരസഭയാക്കി ഉയർത്തി. 2015 നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. ഇടുക്കി ജില്ലയിലെ രണ്ടാമത്തെ നഗരസഭയും സംസ്ഥാനത്തെ ആദ്യത്തെ ഹൈറേഞ്ച് നഗരസഭയുമാണ് കട്ടപ്പന. പത്താം വർഷത്തിലെ നഗരസഭയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ മാതൃകാപരമാവുകയാണ്. മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ എന്ന സംസ്ഥാന സർക്കാരിന്റെ ശുചിത്വ പരിപാടികൾക്ക് ഇടുക്കി ജില്ലയിൽ ഏറെ മുന്നിലാണ് കട്ടപ്പന നഗരസഭ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മാലിന്യമുക്ത നവകേരളം ക്യാമ്പയ്നിൽ ജില്ലയിലെ മികച്ച നഗരസഭ, നഗരസഭ തലത്തിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിൽ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച ഹരിത അയൽക്കൂട്ടം, ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിച്ചതിലേ മികവ് എന്നീ നേട്ടങ്ങളാണ് കട്ടപ്പന നഗരസഭ നേടിയത്. നിലവിൽ ലഭിച്ച നേട്ടങ്ങളും ഉപഹാരങ്ങളും വരും വർഷങ്ങളിലേ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ.

 നഗരസഭയിലെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നേട്ടങ്ങളിലേക്ക് നയിച്ചത്. മാലിന്യ നിക്ഷേപത്തിനെതിരെ കൂടുതൽ നടപടികളും, ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പ്രവർത്തനങ്ങളും നടത്തും. വരുംവർഷങ്ങളിൽ കൂടുതൽ നേട്ടങ്ങൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നഗരസഭ നടത്താൻ പോകുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow