കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നൽകിയ നീന്തൽ പരിശീലനം പൂർത്തിയാക്കിയവർക്കായുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു

കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകിയിരുന്നു.നീന്തൽ അറിയാൻ പാടില്ലാത്ത കാരണത്താൽ, നിരവധി കുട്ടികൾ വിവിധ തരം ജലാശയങ്ങളിൽ പല അപകടങ്ങളിലും പെടുന്ന വാർത്തകൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അത്തരം സംഭവങ്ങൾ കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ ഉണ്ടാവാതിരിക്കട്ടെ എന്നുള്ള കാഴ്ചപ്പാടോടെയാണ് പഞ്ചായത്ത് ഈയൊരു പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്.
ജില്ലയിലെ മറ്റൊരു പഞ്ചായത്തിലും നടപ്പാക്കാത്ത ഈ പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയായിരുന്നു. പരിശീലനം കൃത്യമായി പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.കാഞ്ചിയാർ വനിതാ സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന യോഗം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ റിംഗ് കമ്മിറ്റ ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മധുക്കുട്ടൻ എന്നിവർ ആശംസകളർപ്പിച്ചു.നിർവഹണ ഉദ്യോഗസ്ഥ ഗിരിജകുമാരി പരിപാടികൾക്ക് നേതൃത്വം നൽകി . അടുത്ത വർഷവും ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതായും പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.