ഇരുചക്ര കാൽനട യാത്രികർക്ക് ഭീഷണിയായി തെരുവ് നായ്ക്കൾ

കഞ്ഞിക്കുഴി ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് തെരുവ് നായ ശല്ല്യം അതിരൂക്ഷമാകുന്നത്.ടൗണിൽ തെരുവ് നായ് ശല്യം രൂക്ഷമായതോടെ കാൽനട യാത്രികരാണ് ദുരിതത്തിൽ ആയത്., വ്യാപാര സ്ഥാപനങ്ങളുടെ തിണ്ണയിൽ തമ്പ് അടിക്കുന്ന നായ് കൂട്ടങ്ങൾ വ്യാപാരികൾക്കും പ്രതിന്ധിസൃഷ്ടിക്കുന്നു.തെരുവ് നായ്ക്കൾ ഇരുചക്ര വാഹനത്തിന് പിറകെ ഓടി ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവം ആണ്.
വന്ധീകരണത്തിനായി വിദൂരസ്ഥലങ്ങളിൽ നിന്നു പിടിക്കുന്ന നായ്ക്കളെ വന്ധീകരണം കഴിഞ്ഞ് രാത്രികാലങ്ങളിൽ കഞ്ഞിക്കുഴി ടൗണിലും പരിസര പ്രദേശങ്ങളിലും ഇറക്കിവിടുന്നതായും ആരോപണം ഉയരുന്നു.അടിയന്തരമായി പഞ്ചായത്ത് അധികാരികൾ പൊതു ജനങ്ങൾക്ക് അപകട ദീക്ഷണി ആകുന്ന തെരുവ് നായ്ക്കളെ തുരുത്താൻ നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.