കനത്ത മഴയെ തുടർന്ന് തൊടുപുഴ - പുളിയൻമല റൂട്ടിൽ അറക്കുളം അശോക കവലക്ക് സമീപം റോഡിന് കുറുകെ മരം മറിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി തൂണുകൾ ഉൾപ്പെടെ റോഡിലേക്ക് പതിച്ചിട്ടുണ്ട്. മൂലമറ്റം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മരം വെട്ടി നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്.