തമിഴ്‌നാട്ടില്‍ നിന്നും കരിങ്കല്ലുമായി എത്തിയ ലോറികള്‍ ഇടുക്കി ജില്ലയിലെ അതിര്‍ത്തി മേഖലയില്‍ തടഞ്ഞു

തമിഴ്‌നാട്ടില്‍ നിന്നും കരിങ്കല്ലുമായി എത്തിയ ലോറികള്‍ ഇടുക്കി ജില്ലയിലെ അതിര്‍ത്തി മേഖലയില്‍ തടഞ്ഞു.കമ്പമെട്ടിലും കുമളിയിലുമാണ് കേരളത്തില്‍ നിന്നുള്ള ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ലോറികള്‍ തടഞ്ഞത്.തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറിയുടെ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി.ലോറിയുടെ ചില്ല് തകര്‍ത്തു.
ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തമിഴ്‌നാട് പാസ് നല്‍കാത്തതാണ് ലോറികള്‍ തടയാന്‍ കാരണമെന്നാണ് സൂചന. നിര്‍മ്മാണ മേഖലയില്‍ ആസൂത്രിതമായ പ്രതിസന്ധി സൃഷ്ടിക്കാനാണ് അക്രമം നടത്തിയതെന്നാണ് ആക്ഷേപം ഉയരുന്നത്.