തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതിവിഹിതമായി ഓരോ വർഷവും അനുവദിക്കുന്ന തുക നൽകാതെ ഇടതുപക്ഷ സർക്കാർ പ്രാദേശിക വികസനവും പ്രാദേശിക ആസൂത്രണവും പൂർണമായും അട്ടിമറിക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഏപ്രിൽ 4, 5 തീയതികളിൽ രാപ്പകൽ സമരം നടത്തും

Apr 3, 2025 - 11:33
 0
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതിവിഹിതമായി ഓരോ വർഷവും അനുവദിക്കുന്ന തുക നൽകാതെ ഇടതുപക്ഷ സർക്കാർ പ്രാദേശിക വികസനവും പ്രാദേശിക ആസൂത്രണവും പൂർണമായും അട്ടിമറിക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഏപ്രിൽ 4, 5 തീയതികളിൽ രാപ്പകൽ സമരം നടത്തും
This is the title of the web page

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതിവിഹിതമായി ഓരോ വർഷവും അനുവദിക്കുന്ന തുക നൽകാതെ ഇടതുപക്ഷ സർക്കാർ പ്രാദേശിക വികസനവും പ്രാദേശിക ആസൂത്രണവും പൂർണമായും അട്ടിമറിക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഏപ്രിൽ 4, 5 തീയതികളിൽ രാപ്പകൽ സമരം നടത്തുമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം ജെ ജേക്കബും അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ത്രിതല പഞ്ചായത്തുകളുടെ പദ്ധതി തുക ഓരോ വർഷവും 15% വീതം വർദ്ധിപ്പിച്ചിരുന്നത് കഴിഞ്ഞ 9 വർഷമായി ശരാശരി 5% പോലും വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ത്രിതല പഞ്ചായത്തുകൾക്ക് ഫണ്ട് അനുവദിക്കുന്നതായി പരസ്യമായി പ്രഖ്യാപിക്കുകയും സമയത്ത് പണം നൽകാതെയും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയും പദ്ധതികൾ സ്പിൽ ഓവർ ആക്കി അനുവദിച്ച തുകയുടെ ഭൂരിഭാഗവും തിരികെ എടുക്കുന്ന തന്ത്രവുമാണ് ഇടതുസർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്നത്. 2024- 25 സാമ്പത്തിക വർഷം1094.21 കോടി രൂപയുടെ 49858 ബില്ലുകൾ ആണ് ട്രഷറികളിൽ പാസാകാതിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏപ്രിൽ, ആഗസ്റ്റ്, ഡിസംബർ എന്നീ മാസങ്ങളിൽ 3 ഗഡുക്കളായിട്ടാണ് പദ്ധതിവിഹിതം നൽകേണ്ടത്. ആദ്യത്തെ ഗഡു ഏപ്രിലിൽ നൽകിയാൽ രണ്ടാമത്തെ ഗഡു ഡിസംബറിലും മൂന്നാമത്തെ ഗഡു മാർച്ചിലുമാണ് നൽകുന്നത്. മൂന്നാമത്തെ ഗഡു അനുവദിക്കുന്നതിന്റെ പിറ്റേദിവസം ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ ഒരു പൈസ പോലും ചിലവാക്കേണ്ടി വരികയുമില്ല. 2024-25 സാമ്പത്തിക വർഷം പദ്ധതി അടങ്കലായി മാറ്റിവച്ച 7746.30 കോടി രൂപയിൽ 1500 കോടി സർക്കാർ അനുവദിച്ചിട്ടില്ല.

ഇടതു സർക്കാർ പ്ലാൻ ഫണ്ടിൽ വൻതോതിൽ വെട്ടിക്കുറവ് വരുത്തിയപ്പോൾ എസ് സി /എസ് ടി വിഭാഗങ്ങൾക്കായുള്ള ഘടക പദ്ധതികളിലും വൻ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഘടക പദ്ധതി പ്രകാരം എസ് സി വിഭാഗത്തിന് മാറ്റിവച്ചതിൽ നിന്നും 500 കോടിയും എസ് ടി വിഭാഗത്തിന്റെ 112 കോടിയുമാണ് വെട്ടിക്കുറച്ചത്. ഗ്രാമീണ മേഖലയിൽ നടക്കേണ്ട 50% വികസന പ്രവർത്തനങ്ങൾ പോലും നടക്കാത്ത സാഹചര്യത്തിലാണ് യുഡിഎഫ് സമരപരിപാടികൾക്ക് രൂപം നൽകിയത്. ഹൈറേഞ്ചിലെ കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുക, കർഷകരുടെ വായ്പലിശ എഴുതിത്തള്ളുക, ജപ്തി നടപടികൾ നിർത്തിവയ്ക്കുക എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചു കൊണ്ടാണ് രാപ്പകൽ സമരം നടത്തുന്നതെന്നും നേതാക്കൾ അറിയിച്ചു.

 തൊടുപുഴ മുനിസിപ്പാലിറ്റിയിൽ പിജെ ജോസഫ് എംഎൽഎ, കരിമണ്ണൂർ - സിപി മാത്യു, കരിങ്കുന്നം - അഡ്വ. എസ് അശോകൻ, രാജക്കാട്- അഡ്വ ഇഎം ആഗസ്തി എക്സ് എംഎൽഎ, കട്ടപ്പന -ജോയി വെട്ടിക്കുഴി, കാഞ്ചിയാർ - പ്രൊഫ. എം ജെ ജേക്കബ്, ഉടുമ്പന്നൂർ - കെ എം എ ഷുക്കൂർ, ചെറുതോണി- റോയി കെ പൗലോസ്, പള്ളിവാസൽ - അഡ്വ ജോയി തോമസ്. അടിമാലി - ഇബ്രാഹിംകുട്ടി കല്ലാർ, ആലക്കോട് - സുരേഷ് ബാബു, കുമാരമംഗലം- പി എം അബ്ബാസ്, പുറപ്പുഴ- അഡ്വ ജോൺ ജോസഫ്, ശാന്തൻപാറ- അഡ്വ എം എൻ ഗോപി, പാമ്പാടുംപാറ - തോമസ് രാജൻ, നെടുംകണ്ടം - കെ എ സിയാദ്, വാത്തിക്കുടി- എ പി ഉസ്മാൻ,

 അയ്യപ്പൻകോവിൽ- സിറിയക് തോമസ്, ചക്കുപള്ളം -ആന്റണി ആലഞ്ചേരി, അറക്കുളം- എംകെ പുരുഷോത്തമൻ, മാട്ടുക്കട്ട - ഒ ആർ ശശി, വെള്ളിയാമറ്റം- നിഷ സോമൻ, കോടിക്കുളം - ഇന്ദു സുധാകരൻ, മണക്കാട്- പ്രൊഫ. ഷീല സ്റ്റീഫൻ, ഉപ്പുതറ- ജോർജ് ജോസഫ് പടവിൽ, കാമാക്ഷി- മുകേഷ് മോഹൻ, സേനാപതി -കെ എസ് അരുൺ, മരിയാപുരം- എംഡി അർജുനൻ, എന്നിവരും മറ്റു പഞ്ചായത്തുകളിൽ പ്രമുഖ യുഡിഎഫ് നേതാക്കളും രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow