തങ്കമണി കാമാക്ഷി അന്നപൂര്‍ണേശ്വരി ദേവീ ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം 5 മുതല്‍ 9 വരെ നടക്കും

ഏപ്രിൽ 5 ന് വൈകിട്ട് 6. 45 നാണ് കൊടിയേറ്റ്. തുടര്‍ന്ന് വാഹനപൂജ, കൈകൊട്ടിക്കളി എന്നിവ നടക്കും. അന്നപൂര്‍ണേശ്വരീ ഗുരുകുലം തന്ത്രി സുരേഷ് ശ്രീധരന്‍ , ക്ഷേത്രം മേല്‍ശാന്തി പ്രതീഷ് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഏപ്രിൽ 6 ന് രാവിലെ പൊങ്കാല നടക്കും.വൈകിട്ട് 7ന് കാര്യസിദ്ധി പൂജ. 7 ആം തിയതി വൈകിട്ട് 6 .30ന് പൂമൂടല്‍, രാത്രി 7ന്ആയില്യപൂജ. എന്നിവ നടക്കും. 8-ാം തിയതി രാവിലെ 10ന് ഉത്സവ ബലി, ഉത്സവ ബലിദര്‍ശനം. വൈകിട്ട് കലാസന്ധ്യ. മെഗാ തിരുവാതിര, പള്ളിവേട്ട. എന്നിവ ഉണ്ടായിരിക്കും.
സമാപന ദിവസമനായ 10ന് വൈകിട്ട് 4.30ന് ആറാട്ട്, 6.15ന് താലപ്പൊലി കാവടി ഘോഷയാത്ര, രാത്രി 8 മണിക്ക് കാമാക്ഷി സെന്റ് ആന്റണീസ് ഇടവക സ്‌പോണ്‍സര്‍ ചെയ്യുന്ന ആറാട്ട് സദ്യ, 8:30 -ന് ഗാനമേള എന്നിവയും നടക്കും. വാർത്താ സമ്മേളനത്തിൽ ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ വി ബി സോജു, വി എം പ്രദീഷ് ശാന്തി, കെ എസ് മധു എന്നിവർ പങ്കെടുത്തു.