കട്ടപ്പന വള്ളക്കടവ് തൂങ്കുഴി കോളനിനിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സിന് നിവേദനം നൽകി

കട്ടപ്പന വള്ളക്കടവ് തൂങ്കുഴി കോളനി നിവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് കുടിവെള്ളം ലഭിക്കുക എന്നത് . വേനൽ കനത്തതോടെ പ്രദേശത്തെ 52 ഓളം കുടുംബങ്ങൾ രണ്ടുമാസത്തോളമായി കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് സി.പി.ഐ.യുടെ നേതൃത്വത്തിൽ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കട്ടപ്പന നഗരസഭ ചെയർപേഴ്സന് നിവേദനം നൽകിയത്.
പ്രദേശത്ത് കുഴൽ കിണർ ഉണ്ടെങ്കിലും വേനൽ കനക്കുമ്പോൾ അതിൽ നിന്ന് വെള്ളം ലഭിക്കാറില്ല. ഇനിയുള്ള ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യത. അങ്ങനെ വന്നാൽ പ്രദേശത്തെ കുടുംബങ്ങൾ വീണ്ടും ദുരിതത്തിൽ ആകും. ഇത് ഒഴിവാക്കുന്നതിനായി അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത് .
പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും നിവേദനം സമർപ്പിക്കാൻ ഇരിക്കുകയാണ് ഇവർ . അതുകൊണ്ടുതന്നെ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ഉടൻതന്നെ പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും .