കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ നിഷേധത്തിനെതിരെ കട്ടപ്പന സബ് ട്രഷറിക്ക് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു

പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, അനുവദിക്കുമ്പോൾ മുൻകാല പ്രാബല്യം അനുവദിക്കുക, മെഡിസെപ്പ്പദ്ധതിയിലുള്ള അപാകതകൾ പരിഹരിക്കുക, ഒപിയും ഓപ്ഷനും ഉറപ്പുവരുത്തുക ,പങ്കാളിത്ത പെൻഷൻകാർക്ക് മിനിമം പെൻഷൻ ഉറപ്പുവരുത്തുക,ലഹരി വ്യാപനം തടയുന്നതിന് സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.കെപിസിസി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ജോസഫ് പി ജെ അധ്യക്ഷനായിരുന്നു .സംസ്ഥാന കമ്മിറ്റി അംഗം കെ.എം. മാത്യു ,ശാസ്ത്ര വേദി ജില്ലാ പ്രസിഡണ്ട് സണ്ണി മാത്യു, ജില്ലാ കമ്മിറ്റിയംഗം ജേക്കബ് കെ എം ,നിയോജകമണ്ഡലം കമ്മിറ്റി സെക്രട്ടറി ജയ്മോൻ കെ പി , നിയോജകമണ്ഡലം കമ്മിറ്റി അംഗം ഏലിയാമ്മ ജോസഫ്,സിജു ചക്കുംമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.