വാഴവര വാകപ്പടിയിൽ ഇ എസ് ഐ ആശുപത്രി നിർമ്മിക്കാനായി ഏറ്റെടുത്തിട്ടുള്ള ഭൂമി കാടുകയറി നശിക്കുന്നു.

ഇ എസ് ഐ ആശുപത്രി നിർമ്മിക്കാനായി വാഴവര വാകപ്പടിയിൽ നഗരസഭ മാറ്റിയിട്ടിരിക്കുന്ന അഞ്ചേക്കർ സ്ഥലമാണ് കാടുകയറി നശിക്കുന്നത് . സ്ഥലത്ത് പൂർണ്ണമായും കാടുപടലങ്ങൾ പടർന്നതോടെ കാട്ടുപന്നി അടക്കമുള്ള വന്യ മൃഗങ്ങളുടെയും ഇഴജന്ദുകളുടെയും ആവാസകേന്ദ്രമായിരിക്കുകയാണ് ഇവിടം. ഇത് വലിയ പ്രതിഷേധത്തിന് ഇടവരുത്തുകയാണ്.
സ്ഥലത്തിന് സമീപമുള്ള കുടിവെള്ള പദ്ധതിയിൽ നിന്നും വെള്ളം തുറക്കാൻ പോലും പ്രദേശവാസികൾക്ക് സാധിക്കുന്നില്ല എന്ന പരാതിയും ഉയരുന്നു. 22 വർഷമായി സ്ഥലം ഇത്തരത്തിൽ കാടുകയറി കിടക്കുകയാണ്. നാളിതുവരെയായി നഗരസഭ പദ്ധതി നടപ്പിലാക്കുന്നതിന് യാതൊരുവിധ ഇടപെടലും നടത്തിയിട്ടില്ല. നിരവധി പരാതികൾ അടക്കം അധികൃതർക്ക് മുൻപിൽ എത്തിച്ചിട്ടും നിഷേധാത്മക നിലപാടാണ് അധികാരികൾ സ്വീകരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപി.
കേന്ദ്രസർക്കാർ ഫണ്ട് സംസ്ഥാന സർക്കാരും ഇടുക്കി എംപിയും നഗരസഭയും നഷ്ടപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത് എന്നും ബിജെപി നേതാക്കൾ ആരോപിച്ചു. അടിയന്തരമായി പദ്ധതി നടപ്പിലാക്കുന്നതിനൊപ്പം ഭൂമിയിലെ കാടുപടലങ്ങൾ വെട്ടി മാറ്റണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.