സേനാപതി ശ്രീ മഹാദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് സമാപനം കുറിച്ചു

Apr 2, 2025 - 09:57
 0
സേനാപതി ശ്രീ മഹാദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് സമാപനം കുറിച്ചു
This is the title of the web page

ഇടുക്കി ജില്ലയിലെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് സേനാപതി ഗ്രാമപഞ്ചായത്തിലെ ശ്രീ മഹാദേവി ക്ഷേത്രം.മഹാദേവി ക്ഷേത്രം ട്രസ്റ്റിന്റെ കിഴിൽ പ്രവർത്തിച്ചു വരുന്ന ക്ഷേത്രത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നു വന്നിരുന്ന മീനഭരണി മഹോത്സവത്തിന് സമാപനം കുറിച്ചു. മനയത്താറ്റ് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പതിനാറാം തിയതി കൊടിയേറിയതോടെ തുടക്കമായ മഹോത്സവത്തിന്റെ സമാപനത്തോട് അനുബന്ധിച്ചു മാവിളക്കുകളുടെയും ആട്ടക്കാവടിയുടെയും , വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഇല്ലിപാലത്ത് നിന്നും ക്ഷേത്ര അങ്കണത്തിലേക്കു താലപ്പൊലി രഥ ഘോഷയാത്ര നടത്തപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മൂന്ന് ദിവസങ്ങളിലായി നടന്നു വന്നിരുന്ന ഉത്സവത്തിന്റെ ഭാഗമായി നിർമ്മാല്യദർശനം,മഹാഗണപതി ഹോമം,കലശാഭിക്ഷേകം,മഹാപ്രസാദമൂട്ട്,തുടങ്ങിയ പൂജാകർമ്മങ്ങൾ നടന്നു.ക്ഷേത്രം മേൽശാന്തി സതീഷ്,ക്ഷേത്രം ശാന്തി സബിൻ എന്നിവരുടെ കാർമികത്വത്തിലാണ് പൂജാകർമ്മങ്ങൾ നടന്നത്.മഹോത്സവത്തോട് അനുബന്ധിച്ചു ദേവിയുടെ അനുഗ്രഹം തേടി നിരവധി ഭക്‌തജങ്ങളാണ് ക്ഷേത്ര അങ്കണത്തിലേക്ക് എത്തിയത്.

താലപ്പൊലി രഥ ഘോഷയാത്ര ക്ഷേത്രഅങ്കണത്തിൽ എത്തിച്ചേർന്നതോടെ മൂന്നു ദിവസങ്ങളിയായി നടന്നു വരുന്ന മഹോത്സവത്തിന് കൊടിയിറങ്ങി.  പ്രസിഡന്റ് ബിജു മുണ്ടോടത്തിൽ,വൈസ് പ്രസിഡന്റ് എം കെ വിജയൻ മുക്കംകാവിൽ ,സെക്രട്ടറി അനിൽ വടക്കേക്കര,ട്രഷറർ ശ്രീകുമാർ ആലാട്ട്,ജോയിന്റ് സെക്രട്ടറി വി ആർ ബിജു, ഉത്സവകമ്മറ്റി ചെയർമാൻ സി വി സജിത്ത് ,കൺവീനർ സി എ അനീഷ് തുടങ്ങിയവർ മഹോത്സവത്തിന് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow