രാപ്പകൽ സമരത്തിനൊരുങ്ങി രാജാക്കാട് യു ഡി എഫ് മണ്ഡലം കമ്മറ്റി

ഐക്യ ജനാധ്യപത്യമുന്നണി സംസ്ഥാന കമ്മറ്റിയുടെ നിർദേശപ്രകാരം സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ഭരണത്തിന് എതിരെയും,ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രക്യപിച്ചുകൊണ്ടും സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് യു ഡി എഫ് രാജാക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തുന്നത്.
നാലാം തിയതി വൈകിട്ട് മുതൽ രാജാക്കാട് ടൗണിൽ നടക്കുന്ന സമരം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.ഇ.എം ആഗസ്തി ഉദ്ഘാടനം നിർവ്വഹിക്കും.യുഡിഎഫിൻ്റെ സംസ്ഥാന,ജില്ലാ നേതാക്കൾ പ്രസംഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.യുഡിഎഫ് മണ്ഡലം ചെയർമാൻ സിബി കൊച്ചുവള്ളാട്ട്,കൺവീനർ ജോഷി കന്യാക്കുഴി,ജമാൽ ഇടശ്ശേരിക്കുടി,ജോസ് ചിറ്റടി, ബെന്നി പാലക്കാട്ട്,ബിജു കൂട്ടുപുഴ,പി.എസ് സുനിൽകുമാർ,സാജു പഴപ്ലാക്കൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.