തുടർച്ചയായി രണ്ടു ദിവസങ്ങളിൽ വീടുകൾക്ക് സമീപം അജ്ഞാതനെ കണ്ടതോടെ ഭീതിയിൽ ആയിരിക്കുകയാണ് കാഞ്ചിയാർ നിവാസികൾ
കഴിഞ്ഞ 29 ശനിയാഴ്ച രാത്രി 10 മണിയോടെയും ഇന്നലെ രാത്രി 9: 30 ഓടുകൂടിയുമാണ് കാഞ്ചിയാർ പള്ളിക്കവലക്ക് സമീപത്ത് വീടിൻറെ ടെറസിന് മുകളിൽ അജ്ഞാതൻറെ സാന്നിധ്യം ഉണ്ടായത്. വൈകിട്ട് 10 മണിയോടെയാണ് ഇയാളെ രണ്ടു ദിവസവും വീട്ടുകാർ കാണുന്നത്.ടെറസിന് മുകളിൽ ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണി എടുക്കാൻ പോയ സമയത്താണ് വീട്ടുകാർ ഇയാളെ കണ്ടത്
വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ സമീപത്തെ കൃഷിയിടത്തിലേക്ക് ഓടി മറഞ്ഞു. പ്രദേശവാസികളുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം ശനിയാഴ്ച വൈകിട്ട് ഇയാളെ കണ്ടതിനുശേഷമാണ് സമീപത്ത് കാഞ്ചിയാർ പള്ളിക്കവലയിലും ലബ്ബക്കടയിലും രാത്രി 2 മണിക്ക് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടക്കുന്നത്. അവിടുത്തെ സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കണ്ടതോടെ ഇവിടെയെത്തിയ ആൾ ധരിച്ചിരുന്ന വേഷവും സമാന രീതിയിലാണെന്ന് വീട്ടുകാർ പറയുന്നു. നിലവിൽ പ്രദേശവാസികൾ ഭീതിയിലാണ്.
കഴിഞ്ഞ ഒരാഴ്ചക്കാലമായി മോഷ്ടാവിന്റെ സാന്നിധ്യം മേഖലയിൽ ഉണ്ടായതോടെ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കണമെന്ന് ആവശ്യം നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നുണ്ട് ലബ്ബക്കടയിൽ ഒരു ബേക്കറിയിൽ കയറി ഭക്ഷണ സാധനങ്ങൾ അടക്കം മോഷ്ടാവ് കഴിഞ്ഞദിവസം അപഹരിച്ചിരുന്നു കൂടാതെ ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയും തകർത്തു ഇതിൻറെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു.പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദത്തിന് ശേഷമാണ് മോഷ്ടാവ് മോഷണം നടത്തുന്നത്.മോഷ്ടാവിന്റെ സാന്നിധ്യം മേഖലയുണ്ടായതോടെ സ്ത്രീകൾ അടക്കമുള്ളവർ ഭയപ്പാടോടെയാണ് കഴിയുന്നത്.






