2024 - 25 വർഷത്തെ പദ്ധതി നിർവഹണത്തിൽ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനം നേടി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്

പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് പതിനാറാം സ്ഥാനത്തും കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് എത്തി.2024 - 25 വർഷം പഞ്ചായത്തിൻ്റെ സമഗ്ര മേഖലകളിലും വികസനം എത്തിക്കാൻ കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഇതൊന്നും പഞ്ചായത്ത് അംഗങ്ങളുടെയും ജീവനക്കാരുടെയും കഠിന പരിശ്രമം ഇതിൻറെ പിന്നിൽ ഉണ്ടെന്നും പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് പറഞ്ഞു.
പഞ്ചായത്ത് ജീവനക്കാർക്കും വിവിധ വാർഡുകളിലെ പഞ്ചായത്ത് അംഗങ്ങൾക്കും പ്രവർത്തികൾ ഏറ്റെടുത്തു നടത്തിയ കരാറുകാർക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിജയകുമാരി ജയകുമാർ പറഞ്ഞു.2024 - 25 വാർഷിക പദ്ധതി നിർവ്വഹണത്തിൽ ഇടുക്കി ജില്ലയിൽ നൂറുശതമാനം തുക ചെലവഴിച്ച പഞ്ചായത്തായാണ് കാഞ്ചിയാർ പഞ്ചായത്ത് മാറിയത്.
106 .35 ശതമാനമാണ് ചിലവഴിച്ചത്. ഇതോടൊപ്പം പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഒരു ലക്ഷത്തി അൻപതിനായിരത്തി ഒരുന്നൂറ്റി അറുപത് തൊഴിലുകൾ പൂർത്തീകരിച്ച് അഞ്ചു കോടി 20 ലക്ഷം രൂപ ചെലവഴിക്കാനും സാധിച്ചു കൂടാതെ 51 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനവും.ഏഴു കുടുംബങ്ങൾക്ക് 200 തൊഴിൽ ദിനവും നേടി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് തുടർച്ചയായി ഒന്നാം സ്ഥാനവും ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. ഈ വർഷത്തെ വാർഷിക പദ്ധതിയിലും സമാന രീതിയിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും ഗ്രാമപഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.