പുനഃസംഘടിപ്പിച്ച ഐ എൻ ടി യു സി നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയുടെ ആദ്യ യോഗം പുളിയന്മലയിൽ നടന്നു

ഓരോ മൂന്നുവർഷം കൂടുമ്പോഴും ആണ് ഐ എൻ ടി യു സി പുന:സംഘടിപ്പിക്കുന്നത്.പുന: സംഘടിപ്പിച്ച ഐഎൻടിസിയുടെ നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയുടെ ആദ്യ യോഗം ആണ് പുളിയന്മല ഐഎൻടിയുസി ഓഫീസിൽ വച്ച് നടന്നത്. കർമ്മ സേന രൂപീകരണം അടിയന്തരമായി പൂർത്തീകരിക്കുക പുന സംഘടിപ്പിച്ച മണ്ഡലം കമ്മിറ്റികളുടെ യോഗം അടിയന്തരമായി കൂടുവാനും യോഗത്തിൽ തീരുമാനമായി. ഐഎൻടിസി ജില്ലാ പ്രസിഡണ്ട് രാജാമാട്ടുകാരൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് സന്തോഷ് പി അമ്പിളിവിലാസം അധ്യക്ഷൻ ആയിരുന്നു. ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ അയ്യപ്പൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കന്മാരായ വക്കച്ചൻ,. രാജു ബേബി.,നെൽസൺ.,ജോൺ പി തോമസ്.,കെസി ബിജു,. കെ ഡി മോഹനൻ,. സിന്ധു സുകുമാരൻ., ആരിഫ അയ്യൂബ്.,എ ആർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മണ്ഡല പ്രസിഡണ്ടുമാർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.