കട്ടപ്പന സരസ്വതി വിദ്യാപീഠം വിദ്യാലയത്തിൻ്റെ വാർഷികം 'പ്രയാഗ് 25' വിപുലമായി ആഘോഷിച്ചു
എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ കലാസന്ധ്യ അരങ്ങേറി. 144 വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാ കുംഭമേളക്ക് ആദരവ് അർപ്പിച്ച് ആണ് വിദ്യാലയ വാർഷികത്തിന് ' പ്രയാഗ് 25 എന്ന പേര് നൽകിയത്. കട്ടപ്പന സീനിയർ ഡിവിഷണൽ സബ് ജഡ്ജ് ബഹുമാനപ്പെട്ട സിജി എൻ എൻ വാർഷികം ഉത്ഘാടനം നിർവ്വഹിച്ചു.
ഗുരുകുലം എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീനഗരി രാജൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാ നികേതൻ കേരള ഘടകം സെക്രട്ടറി റെജി കെ ആർ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ അനീഷ് കെ എസ്, മാനേജർ എം റ്റീ ഷിബു, ഗുരുകുലം ട്രസ്റ്റ് ജോയിൻ്റ് സെക്രട്ടറിമാരായ റ്റീ എസ് മധു, ഡോക്ടർ ഗീതമ്മ, മാതൃ സമിതി പ്രസിഡൻ്റ് സൗമ്യ അനിൽ, പി റ്റീ എ പ്രസിഡൻ്റ്, റ്റീ എൻ രവീന്ദ്രൻ, വൈസ് പ്രിൻസിപ്പൽ റാണി മോൾ കെ നായർ എന്നിവർ സംസാരിച്ചു.ഇൻഫിനിറ്റി ഇവന്റസ് ആണ് പരുപാടി ഒരുകിയത്.




