കേരള പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ എ ജാഫർ അനുസ്മരണം സംഘടിപ്പിച്ചു

പി എ സ്സി എംപ്ലോയിസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും വാഗ്മിയും എഴുത്തുകാരനുമായിരുന്നു എൻ എ ജാഫർ. പരന്ന വായനയും ഉയർന്ന ചിന്തയും കൈമുതലാക്കിയ അദ്ദേഹം എഴുത്തിനും പ്രസംഗത്തിനും അത് പ്രതിഫലിപ്പിച്ചിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് യുക്തിചിന്തകൾക്ക് പ്രാധാന്യം കൊടുത്തുള്ള പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുവന്നു. കേരള പിഎ സ്സി എംപ്ലോയീസ് യൂണിനുവേണ്ടി മികച്ച പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിവന്നിരുന്നത്.
യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കട്ടപ്പനയിൽ എൻ എ ജാഫർ അനുസ്മരണം നടത്തിയത്.മുൻ സംസ്ഥാന ട്രഷറർ ടി കെ വിജയൻ ഉദ്ഘാടനം ചെയ്തു. പിഎസ്‌സി എംപ്ലോയിസ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി ഡി ദിവ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി ജെ ജോൺസൺ അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി സുജിത കൃഷ്ണൻ, ജില്ല വൈസ് പ്രസിഡന്റ് പി യു അജീഷ് എന്നിവർ സംസാരിച്ചു.