ഉപ്പുതറ കണ്ണംപടിയിൽ ജീപ്പ് മറിഞ്ഞ് അപകടം, മൂന്ന് പേർക്ക് പരിക്ക് . രോഗിയുമായി വന്ന ജീപ്പാണ് മറിഞ്ഞത്

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കൊല്ലം സ്വദേശിയായ കണ്ണംപടി സ്കൂൾ ഹെഡ്മാസ്റ്റർ കെ ബാബുവിന് പ്രഷർ കുറഞ്ഞതിനെ തുടർന്ന് കണ്ണംപടിയിൽ നിന്നും ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് അപകടം. നിയന്ത്രണം വിട്ട ജീപ്പ് കലുങ്കിൽ ഇടിച്ച ശേഷം സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ട് മുറ്റത്തേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ കൊല്ലം ശാസ്താംകോട്ട താഴെക്കാട്ട് പടിഞ്ഞാറ്റേതിൽ കെ ബാബുവിനെയും ഈ സ്കൂളിലെ അധ്യാപിക കാഞ്ഞിരപ്പള്ളി ചിറ്റടി നരിവേലിൽ പ്രതിഭയെയും ഡ്രൈവർ കണ്ണംപടി തുമ്പശേരിൽ അജോഷ് എന്നിവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.കണ്ണംപടി സ്കൂളിലെ വാർഷികാഘോഷങ്ങളുടെ ഒരുക്കത്തിലായിരുന്നു സ്കൂളിലെ ജീവനക്കാരും അധ്യാപകരും. സർവ്വീസിൽ നിന്ന് വിരമിക്കുന്ന കെ ബാബുവിനുള്ള യാത്ര അയപ്പും ഇന്നായിരുന്നു. .