മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി പഞ്ചായത്തുതലങ്ങളില്‍ പ്രതിഷേധ പരിപാടികളും ബോധവൽക്കരണ പരിപാടികളും നടത്തും

Mar 28, 2025 - 18:26
 0
മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി   പഞ്ചായത്തുതലങ്ങളില്‍ പ്രതിഷേധ പരിപാടികളും ബോധവൽക്കരണ പരിപാടികളും നടത്തും
This is the title of the web page

പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ വിരുദ്ധമായി സംസ്ഥാനത്തുടനീളം ബാറുകള്‍ തുറക്കുന്ന നടപടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം എച്ച്‌ഐവി ബാധയില്‍ വരെ എത്തിയതിനാല്‍ ജാഗ്രതയും തുടര്‍നടപടികളും ആവശ്യമാണ്. പൊലീസും എക്‌സൈസും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും പൊതുജനങ്ങളും സജീവമായി പ്രവര്‍ത്തിക്കണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയിലെ കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരുടെ അഭാവവും പരിശോധനയില്ലാത്തതും മാഫിയകള്‍ക്ക് അനുകൂല സാഹചര്യമുണ്ടാക്കുന്നു. അടിയന്തരമായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണം കാര്യക്ഷമമാക്കണം. അവധിക്കാലത്ത് രക്ഷിതാക്കള്‍ ഉള്‍പ്പെടെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ലഹരി ഉല്‍പ്പന്നങ്ങളുമായി പിടിയിലാകുന്നവര്‍ക്കും വില്‍പ്പനക്കാര്‍ക്കും കടുത്ത ശിക്ഷ നല്‍കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യണം.ഇക്കാര്യത്തില്‍ പൊലീസും എക്‌സൈസും സ്വീകരിക്കുന്ന നടപടികള്‍ക്ക് സഹകരണവും പിന്തുണയും ബിജെപി നല്‍കുമെന്നും വി സി വര്‍ഗീസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രകാശ് നാരായണന്‍ എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow