ജനങ്ങൾക്ക് വാഗ്ദാനം നൽകി പാലിക്കാത്ത സർക്കാരായി കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റ് മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് ഡി സി സി വൈസ് പ്രസിഡണ്ട് ജോർജ് ജോസഫ് പടവൻ

ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗണവാടി ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആണ് കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണസമരം സംഘടിപ്പിച്ചത്. ഡിസിസി വൈസ് പ്രസിഡണ്ട് ജോർജ് ജോസഫ് പടവൻ സമരം ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് വാഗ്ദാനം നൽകി പാലിക്കാത്ത സർക്കാരായി കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റ് മാർക്കഴിഞ്ഞിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ ധർണാ സമരത്തിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജലക്ഷ്മി അനീഷ്, ലിനു ജോസ്, ഷിജി സിബി മാളവന, കാഞ്ചി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോയി എവറസ്റ്റ് ജോമോൻ തെക്കേൽ, മറ്റ് പ്രവർത്തകരായ ജോയി തോമസ്, എം എം ചാക്കോ മുളക്കൽ, ജോയ് ഈഴക്കുന്നേൽ, ബിജു വർഗീസ്, ജയ്മോൻ അഴകം പറമ്പിൽ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.