പരുന്തുംപാറ കൈയ്യേറ്റം സ്റ്റോപ്മെമ്മോ നൽകിയിട്ടും നിർമ്മാണങ്ങൾ നടക്കുന്നതായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് K MA ഷുക്കൂർ

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ജില്ലാ പ്രാദേശിക നേതാക്കൾക്കൊപ്പമാണ് വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ കൈയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും സന്ദർശിച്ചത്. പ്രദേശത്ത് വ്യാപകമായ കൈയ്യേറ്റമുള്ളതായും അനധികൃത നിർമാണങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകിയിട്ടും ഇപ്പോഴും നിർമാണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടുവെന്നും ഉദ്യോഗസ്ഥരും സർക്കാരുമാണ് കൈയ്യേറ്റക്കാർക്ക് ഒത്താശ നൽകുന്നതെന്നും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് KMA ഷുക്കൂർ പറഞ്ഞു.
പരുന്തുംപാറയിലെ അനധികൃത കൈയ്യേറ്റങ്ങൾക്ക് CPI യുടെ നിലപാട് വ്യക്തമാക്കണമെന്നും KMA ഷുക്കൂർ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റിനൊപ്പം ദേശീയ കമ്മറ്റിയംഗം K S മുഹമ്മദ് കുട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം PM അബ്ബാസ് മാസ്റ്റർ, സംസ്ഥാന വർകിംഗ് കമ്മറ്റിയംഗം ഷെരീഫ് കൈപ്പാടം, ജില്ലാ ഭാരവാഹികളായ ജില്ലാ ജന: സെക്രട്ടറി KS സിയാദ്,P N അബ്ദുൾ അസീസ്, TH അബ്ദുൾ സമദ്, P S ഷംസുദീൻ,ഏന്തയാർ കുഞ്ഞുമോൻ, നിയോജക മണ്ഡലം ഭാരവാഹികളായ A മുഹമ്മദ് ഷാജി, KPK ഫൈസൽ, KC അൻസാരി, നിയാസ് മുഹമ്മദ് തുടങ്ങിയവരും പരുന്തുംപാറയിലെ കൈയ്യേറ്റങ്ങൾ സന്ദർശിച്ചു.