ഏലപ്പാറ ഫോർമർ സ്റ്റുഡന്റ്സ് അസോസിയേഷന്റെ അധ്യാപക പൂർവ വിദ്യാർഥി സംഗമം ഏപ്രിൽ 12ന്

ഏലപ്പാറ ഗവ. എച്ച്എസിൽനിന്ന് പഠിച്ചിറങ്ങിയവരുടെ സംഘടനയായ ഏലപ്പാറ ഫോർമർ സ്റ്റുഡന്റ്സ് അസോസിയേഷൻ ഏപ്രിൽ 12ന് അധ്യാപക പൂർവ വിദ്യാർഥി സംഗമം നടത്തും. ഏലപ്പാറയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനുമുന്നോടിയായി 'ജീവിതമാണ് ലഹരി' എന്ന പേരിൽ ബോധവൽക്കരണ ക്യാമ്പയിൻ 29ന് നടത്തും. ഉച്ചയ്ക്ക് 1.30ന് മുൻ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും.
പീരുമേട് താലൂക്കിലെ 12 വിദ്യാലയങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ കോളേജ്, ഹയർസെക്കൻഡറി, ഹൈസ്കൂൾ തലം വരെയുള്ള 300ലേറെ വിദ്യാർഥികൾ പങ്കെടുക്കും. കൂടാതെ, സംഗമത്തിന്റെ പ്രചാരണാർഥം കലാപ്രവർത്തകർ പങ്കെടുക്കുന്ന വിളംബര സാംസ്കാരിക ജാഥ ഏപ്രിൽ 6ന് പീരുമേട് താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.