കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കൾക്കുള്ള ധനസഹായ വിതരണം നടന്നു

2024 വർഷത്തിൽ വിവിധ പരീക്ഷകളിലും മറ്റ് വിദ്യാഭ്യാസ മേഖലയിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ധനസഹായ വിതരണമാണ് ജില്ലാ ക്ഷമനിധി ഓഫീസിൽ നടന്നത്. ധനസഹായ വിതരണോത്ഘാടനം ക്ഷേമനിധി ബോർഡ് മുൻ ചെയർമാനും ഡയറക്ടർ ബോർഡ് അംഗവുമായ പി കെ കൃഷ്ണൻ നിർവഹിച്ചു.
കേരള - കേന്ദ്ര സർക്കാർ എയ്ഡഡ് യൂണിവേഴ്സിറ്റി കോളേജുകളിൽ പഠിച്ച് ബിരുദം, മെഡിക്കൽ എൻജിനീയറിംഗ് പ്രൊഫഷണൽ ബിരുദവും ബിരുദാനന്തര ബിരുദവും ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളിലും ഉയർന്ന മാർക്കു വാങ്ങി ആദ്യ ഘട്ടത്തിൽ തന്നെ വിജയിച്ച വിദ്യാർത്ഥികളാണ് ധനസഹായം ഏറ്റുവാങ്ങിയത്. ഡയക്ടർ ബോഡ് അംഗം എം.വി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് പോൾ മുഖ്യ സന്ദേശം നൽകി കർഷക തൊഴിലാളി ക്ഷേമനിധി ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ വിജയചന്ദ്രൻ എ. ആർ. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ അനിൽ അനിക്കനാട്ട്, എം.കെ. പ്രിയൻ, ശോഭന, കർഷക തൊഴിലാളി യൂണിയൻ ഭാരവാഹികൾ ,സാമൂഹിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത് സംസാരിച്ചു.