കേരള കോൺഗ്രസ് എം ൻ്റെ നേതൃത്വത്തിൽ മൂന്നാറിൽ മലയോര സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

കേരള കോൺഗ്രസ് എം ൻ്റെ നേതൃത്വത്തിൽ മൂന്നാറിൽ മലയോര സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു.വന്യജീവിയാക്രമണം തടയണമെന്നാവശ്യപ്പെട്ടും വനം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഈ മാസം 27ന് ഡൽഹിയിൽ ധർണ്ണ നടത്തുകയാണ്.
ഈ പ്രതിഷേധ പരിപാടിയുടെ ഭാഗമായിട്ടാണ് പാർട്ടിയുടെ നേതൃത്വത്തിൽ മൂന്നാറിൽ മലയോര സംരക്ഷണ സദസ്സ് സംഘടിപ്പിച്ചത്.റോയിച്ചൻ കുന്നേൽ അധ്യക്ഷത വഹിച്ചു.പാർട്ടി ജില്ലാ പ്രസിഡൻ്റ് ജോസ് പാലത്തിനാൽ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡൻ്റ് എം എം മാത്യു വിഷയാവതരണം നടത്തി. എസ് ഭാഗ്യരാജ്, റെജി മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു. ഡൽഹിയിൽ നടക്കുന്ന സമരത്തിൽ മന്ത്രി റോഷി അഗസ്റ്റിനും പാർട്ടിയുടെ മറ്റ് എം എൽ എമാരും പങ്കെടുക്കും.