സിപിഐ എം കട്ടപ്പന സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളക്കടവ് മുതൽ കരിമ്പാലിപ്പടി വരെ റോഡിന് ഇരുവശങ്ങളിലും ശുചീകരണ പ്രവർത്തനം നടത്തി

കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് സിപിഐ എം കട്ടപ്പന സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത 185 വള്ളക്കട മുതൽ കരിമ്പാലിപ്പടി വരെ റോഡിന് ഇരുവശങ്ങളിലും ശുചീകരണ പ്രവർത്തനം നടത്തിയത്. ഏരിയ സെക്രട്ടറി മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു.
സിപിഎം കട്ടപ്പന സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ആർ മുരളി ഏരിയ കമ്മിറ്റി അംഗം പൊന്നമ്മ സുഗതൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം പി ഹരി, സി ജെ ബാബു,അനിത റെജി,കെ എൻ ചന്ദ്രൻ,ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് ജോബി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.