കട്ടപ്പനയിലെ വ്യാപാരി സമൂഹത്തിന് ഷോപ്പ് സൈറ്റ് പട്ടയം നൽകുവാനുള്ള നടപടികൾ സർക്കാർ പൂർത്തികരിച്ചതായി സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു

പുതിയ ഭൂനീയമത്തിൻ്റെ അടിസ്ഥാനത്തിൽ പൂർത്തിയായ ചട്ടം എപ്രിൽ മാസത്തിൽ നിലവിൽ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചിട്ടുണ്ട്. അത് നിലവിൽ വരുമ്പോൾ തന്നെ കട്ടപ്പനയിലെ അർഹരായ മുഴുവൻ വ്യാപാരിക്കൾക്കും കെട്ടിടത്തിൻ്റെ വലിപ്പ ചെറുപ്പം നോക്കാതെ ഷോപ്പ് സൈറ്റ് പട്ടയം വിതരണം ചെയ്യുമെന്നും അതോടെ വർഷങ്ങളായുള്ള വ്യാപാരികളുടെ ആവശ്യത്തിന് ശാശ്വത പരിഹാരമാകും. സിപിഐ കട്ടപ്പന നോർത്ത് ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈറേഞ്ചിലെ മൂന്ന്, പത്ത് ചെയിൻ പട്ടയം നൽകുവാൻ നടപടികൾ പൂർത്തികരിച്ചു. എന്നാൽ ഹൈകോടതിയിൽ നിലനിൽക്കുന്ന ഏതാനും തടസ്സവാദങ്ങൾ മാറിയാൽ പട്ടയ വിതരണം നടത്തുവാൻ സാധിക്കും. മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പ് നീയമം കർശനമാക്കിയതോടെ പാറ, മെറ്റിൽ അടക്കമുള്ള അസംകൃത വസ്തുക്കളുടെ ലഭ്യത കുറവ് നിർമ്മാണ സ്തംഭനത്തിന് കാരണമായി.
ഇതോടെ അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് സാധനങ്ങൾ എത്തിച്ചാണ് നിർമ്മാണ പ്രവർത്തികൾ നടത്തി വരുന്നത്. ഇതിന് പരിഹാരം കാണുന്നതിൻ്റെ ഭാഗമായി മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പ് നീയമത്തിൽ ഇളവുകൾ കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്നും ജില്ലാ സെക്രട്ടറി കെ.സലിംകുമാർ അവശ്യപ്പെട്ടു.