തൊടുപുഴ കൊലപാതകം; കൊല്ലപ്പെട്ട ബിജുവും പ്രതി ജോമോനും തമ്മിൽ കരാർ ഉണ്ടാക്കിയത് ഉപ്പുതറ പൊലീസിൻ്റെ മധ്യസ്ഥതയിൽ

തൊടുപുഴയിലെ ബിജു കൊലക്കേസ് പ്രതികളെ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചു. ബിജുവിൻ്റെ മുൻ ബിസിനസ് പങ്കാളി ജോമോൻ, മുഹമ്മദ് അസ്ലം, ജോമിൻ എന്നിവരാണ് പ്രതികൾ. മൂവരേയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ബിജുവും ജോമോനും തമ്മിലുള്ള കരാർ വ്യവസ്ഥകൾ പുറത്തു വന്നു. കഴിഞ്ഞവർഷം ഓഗസ്റ്റ് 27നാണ് ഉപ്പുതറ പോലീസിന്റെ മധ്യസ്ഥതയിൽ ഇവർ കരാറിലേർപ്പെട്ടത്.
വ്യവസ്ഥകൾ പ്രകാരം ബിജു ,ജോമോന് ടെമ്പോ ട്രാവലർ, ആംബുലൻസ്, മൊബൈൽ ഫ്രീസർ എന്നിവ ഉൾപ്പെടെ കൈമാറാൻ ധാരണ ഉണ്ടായിരുന്നു. മൂന്നുമാസത്തിനുള്ളിൽ കരാർ പാലിക്കണമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു.ഇത് പാലിക്കാത്തതിനെ തുടർന്ന് കൊട്ടേഷൻ സംഘത്തിൻ സഹായം തേടി എന്നാണ് ജോമോൻ നൽകിയ മൊഴി. ബിജുവിൻ്റെ പോസ്റ്റുമോർട്ടം ഇടുക്കി മെഡിക്കൽ കോളേജിൽ തുടങ്ങി.