രാജാക്കാട് പന്നിയാർകുട്ടിയിൽ പട്ടാപകൽ മോഷണം ; 8 ലക്ഷത്തോളം രൂപയാണ് മോഷണം പോയത്

പത്തൊമ്പതാം തിയതി ബുധനാഴ്ച ഉച്ചക്ക് ശേഷം രണ്ട് മണിയോടെയാണ് മോഷണം നടക്കുന്നത്. രാജാക്കാട് പന്നിയാർകുട്ടി സ്വദേശി തെക്കെതിൽ സജീവൻ ജോലിക്ക് പോയിരുന്ന ഭാര്യയെ വിളിക്കുവാൻ വീട് പൂട്ടി പോയതിനെ തുടർന്നാണ് മോഷണം നടക്കുന്നത്. വീടിനു പുറകുവശത്ത് കൂടി എത്തിയ മോഷ്ട്ടാവ് പിൻവശത്തെ സി സി റ്റി വി ക്യാമറയിൽ മുഖം പതിയാത്ത തിരിച്ചു വെച്ചശേഷമാണ് പിൻവശത്തെ വാതിൽ കുത്തിപൊളിച്ചു അകത്ത് കയറിയത്.
വീടിനു അകത്ത് കടന്ന മോഷ്ട്ടാവ് സമീപത്തെ മേശയിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് അലമാരിയിൽ സൂക്ഷിച്ചിരുന്ന പണമാണ് അപഹരിച്ചത് ബാങ്ക് വായ്‌പ്പാ തിരിച്ച് അടക്കുന്നതിനായി രണ്ട് വർഷക്കാലമായി സ്വരൂപിച്ച പണമാണ് മോഷണം പോയത് എന്ന് സജീവൻ പറഞ്ഞു.രാജാക്കാട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും വിരലടയാള വിദഗ്ദ്ധർ എത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.
സമീപത്തെ സി സി ടിവികൾ പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പ്രതി എന്ന് സംശയിക്കുന്ന ആളെ രാജാക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചോദ്യംചെയ്തിനു ശേഷം പ്രതിയെന്ന് സംശയിക്കുന്ന ആളെ വെറുതെ വിട്ടു.