തൊടുപുഴയിൽ കുളിക്കടവിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി

തൊടുപുഴയിൽ കുളിക്കടവിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി. തൊടുപുഴ മണക്കാട് തോട്ടിൽ മുണ്ടിയാടി പാലത്തിന് താഴെയാണ് മനുഷ്യൻ്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തിയത്. കാക്ക കൊത്തി വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് കുളിക്കാനെത്തിയവർ നടത്തിയ പരിശോധനയിലാണ് തലയോട്ടിയാണെന്ന് വ്യക്തമായത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് തൊടുപുഴ പോലീസ് സ്ഥലത്തെത്തി. പ്രാഥമിക നടപടികൾക്ക് ശേഷം ശാസ്ത്രീയ പരിശോധനകൾക്കായി തലയോട്ടിയും സമീപത്ത് നിന്ന് കിട്ടിയ മറ്റ് അസ്ഥിയുടെ ഭാഗങ്ങളും പോലീസ് ശേഖരിച്ചു. സംഭവത്തിൽ തൊടുപുഴ പോലീസ് അന്വേഷണം തുടങ്ങി.