വാത്തിക്കുടി ഗ്രാമപഞ്ചായത്ത് സേനാപതി വാർഡിൽ കർഷകർക്കുള്ള വളത്തിന്റെ വിതരണം നടന്നു

2024-25 വർഷത്തെ കാർഷിക പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കർഷകർക്ക് വളത്തിന്റെ വിതരണം നടത്തിയത്. വാത്തിക്കുടി കൃഷിഭവനും ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തിയ വളം വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ്മി ജോർജ് നിർവഹിച്ചു.
സേനാപതി സാംസ്കാരിക നിലയത്തിൽ നടന്ന യോഗത്തിൽക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനിഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോണിയോ എബ്രഹാം പഞ്ചായത്തംഗം ഡിക്ലാർക്ക് സെബാസ്റ്റ്യൻകൃഷിവകുപ്പ് ഉദ്യോഗസ്ഥരും നിരവധി കർഷകരും പങ്കെടുത്തു.