ലഹരിക്കും, വംശീയതക്കും , മത വിദ്വേഷത്തിനുമെതിരെ പോരടണമെന്ന ആഹ്വാനവുമായി സീനിയർ ചേംമ്പർ ഇൻ്റർനാഷണൽ തേക്കടി ലീജിയന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും സ്നേഹ വിരുന്നും നടത്തി

ലഹരിക്കും, വംശീയതക്കും , മത വിദ്വേഷത്തിനുമെതിരെ പോരടണമെന്ന ആഹ്വാനവുമായി സീനിയർ ചേംമ്പർ ഇൻ്റർനാഷണൽ തേക്കടി ലീജിയൻ്റ് ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും സ്നേഹ വിരുന്നും നടത്തി. റോസാ പുക്കണ്ടം തേക്കടി ഫോർട്ട് റിസോർട്ടിൽ നടന്ന സംഗമത്തിൽ വിവിധ രാഷ്ട്രീയ- സാമുദായിക നേതാക്കൾ സന്ദേശങ്ങൾ നൽകി.
പരസ്പരം സ്നേഹിക്കുവാനും ബഹുമാനിക്കുവാനുമാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നതെന്നും ഇഫ്താർ സംഗമം പോലെയുള്ള കൂട്ടായ്മകളാണ് സമൂഹത്തിന് കരുത്തും ഊർജ്ജവും നൽകുന്നതെന്നും സന്ദേശങ്ങൾ പങ്കുവെച്ച് സമുദായിക നേതാക്കൾ പറഞ്ഞു.എസ്. സി. ഐ. തേക്കടി ലിജിയൻ പ്രസിഡൻ്റ് ടി.എസ്. ലാലു അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡയ്സി സെബാസ്റ്റിൻ ഉത്ഘാടനം നിർവ്വഹിച്ചു. കുമളി ഷംസുൽ ഇസ്ലാം ഇമാ അത്ത് ചീഫ് ഇമാം മുജിബ് റഹ്മാൻ ഫാലിദി , കുമളി സെന്റ് പിറ്റേഴ്സ് മർത്തോമ്മ ചർച്ച വികാരി റവ: വിജയ് മാമ്മൻ മാത്യു,, ഉസ്താദ് അലി അക്ബർ ഖാലിദി, പി. ആർ രതിഷ് ശാന്തികൾ എന്നിവർ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജി പൈനാത്ത്, ലിസമ്മ ജയിംസ് , ഗ്രാമ പഞ്ചായത്തംഗം നോളി ജോസഫ് , സഹ്യ ജ്യോതി കോളേജ് പ്രിൻസിപ്പാൾ ചാക്കോച്ചൻ ഞാവള്ളിൽ, എ .വി മുരളിധരൻ, പി.എൻ. സന്തോഷ്, , വി.ടി. മനോജ്, എസ്.സി. ഐ. നാഷണൽ വൈസ് പ്രസിഡൻ്റ് അജി മോൻ കെ. വർഗിസ് , ഉദയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കൺവീനർ എം. നൗഷാദ്, സ്വാഗതവും. എസ്.സി. ഐ. ജനറൽ സെക്രട്ടറി ജോയി ഇരുമേട കൃതജ്ഞതയും പറഞ്ഞു. റോസാപുക്കണ്ടത്ത് മുതിർന്ന പൗരനും മുൻപോസ്റ്റൽ ജീവനക്കാരനുമായിരുന്ന സി.കെ. കേശവനെ എസ്. സി. ഐ. തേക്കടി വനിതാ വിഭാഗം പ്രസിഡൻ്റ് ലതാ മുകുന്ദന്റെ നേതൃത്വത്തിൽ പൊന്നാടയിട്ട് ആദരിച്ചു. സംഗമാനന്തരം നോമ്പ് തുറന്നശേഷം സ്നേഹ വിരുന്നും നടന്നു.