കുമളി പോസ്റ്റ് ഓഫീസ് എ ടി എം കൗണ്ടർ തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കുമളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കഴിഞ്ഞ രണ്ടുമാസക്കാലമായി പ്രവർത്തനരഹിതമായിരിക്കുന്ന കുമളി പോസ്റ്റ് ഓഫീസ് എടിഎം കൗണ്ടർ തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് കുമളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളി പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധാരണ നടത്തിയത്.
വിനോദസഞ്ചാരികളും വ്യാപാരികളും സാധാരണക്കാരും ആശ്രയിക്കുന്ന കുമളി അമ്പലക്കവലയിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് എ.ടി.എം അടിയന്തരമായി പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്, യൂത്ത് സമരപരിപാടി നടത്തുന്നത്. യൂത്ത് വിംഗ് കുമളി യൂണിറ്റ് പ്രസിഡൻ്റ് സനുപ് സ്കറിയ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ഏകോപന സമിതി വനിതാ ജില്ലാ പ്രസിഡന്റ് ആൻസി ജെയിംസ്, ഉദ്ഘാടനം ചെയ്തു.
ഏകോപന സമിതി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി എൻ രാജു മുഖ്യപ്രഭാഷണം നടത്തി, യൂണിറ്റ് ജനറൽ സെക്രട്ടറി വി കെ ദിവാകരൻ യൂത്ത് വിംഗ് ജനറൽ സെക്രട്ടറി പ്രശാന്ത് കെ എസ് , ട്രഷറർ സുധീർ പന്തളം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
L